---
title: "മാഹിയിൽ ബാർ കുത്തിത്തുറന്ന് കവർച്ച ; പ്രതി പോലീസ് പിടിയിൽ, 1,60,000 രൂപയും കണ്ടെത്തി"
english_title: "Robbery in Mahe bar; Suspect arrested, Rs 1,60,000 recovered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314438/Robbery in Mahe bar; Suspect arrested, Rs 1,60,000 recovered"
published_at: "2025-09-12T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c404c10ccc2_1000888152.jpg"
keywords: []
---

# മാഹിയിൽ ബാർ കുത്തിത്തുറന്ന് കവർച്ച ; പ്രതി പോലീസ് പിടിയിൽ, 1,60,000 രൂപയും കണ്ടെത്തി

> **Lead Summary:** മാഹിയിലെ ബാറിൽ ഇന്ന് പുലർച്ചെ കവർച്ച നടത്തിയ പ്രതി മാഹി ബീറ്റ് പോലീസിൻ്റെ പിടിയിലായി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം.മലപ്പുറം തേഞ്ഞിപ്പലം പള്ളിക്കൽ ബസാറിൽ ഒടയോള ചാണക്കണ്ടി പ്രണവ് ആണ് പോലീസ് പിടിയിലായത്. അസമയത്ത് സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട ഇയാളെ ബീറ്റ് പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്നും പണവും ടൂൾസും കണ്ടെത്തി. സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് മാഹിയിലെ സി.സി ബാറിൽ നിന്നും പണം മോഷ്ടിച്ചതായി പ്രതി സമ്മതിച്ചത്. പിൻവശത്തെ വാതിൽ പൊളിച്ചാണ് പ്രതി അകത്ത് കയറിയത്. തുടർന്ന് സിസിടിവി ക്യാമറകൾ നശിപ്പിക്കുകയായിരുന്നു. ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരത്തോളം രൂപയാണ് പ്രതിയിൽ നിന്നും പോലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ 15 പവൻ മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ആലപ്പുഴ, കോഴിക്കോട് മാവൂർ , വടകര തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുണ്ട്.

## Article Content

മാഹിയിലെ ബാറിൽ ഇന്ന് പുലർച്ചെ കവർച്ച നടത്തിയ പ്രതി മാഹി ബീറ്റ് പോലീസിൻ്റെ പിടിയിലായി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം.മലപ്പുറം തേഞ്ഞിപ്പലം പള്ളിക്കൽ ബസാറിൽ ഒടയോള ചാണക്കണ്ടി പ്രണവ് ആണ് പോലീസ് പിടിയിലായത്. അസമയത്ത് സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട ഇയാളെ ബീറ്റ് പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്നും പണവും ടൂൾസും കണ്ടെത്തി. സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് മാഹിയിലെ സി.സി ബാറിൽ നിന്നും പണം മോഷ്ടിച്ചതായി പ്രതി സമ്മതിച്ചത്. പിൻവശത്തെ വാതിൽ പൊളിച്ചാണ് പ്രതി അകത്ത് കയറിയത്. തുടർന്ന് സിസിടിവി ക്യാമറകൾ നശിപ്പിക്കുകയായിരുന്നു. ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരത്തോളം രൂപയാണ് പ്രതിയിൽ നിന്നും പോലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ 15 പവൻ മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ആലപ്പുഴ, കോഴിക്കോട് മാവൂർ , വടകര തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുണ്ട്.

മാഹി പോലിസ് സുപ്രണ്ട് ഡോ : വിനയ് കുമാർ ഗാഡ്ഗെ , സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ പി എ ,എന്നിവരുടെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ.സി.വി. റെനിൽകുമാർ ,ഗ്രേഡ് എസ് ഐ സുനിൽകുമാർ ഹെഡ് കോൺസ്റ്റബിൾ സുസ്മേഷ്, ഹോംഗാർഡ് ജിനോഷ് നേത്യത്വത്തിലാണ് അന്വേഷണം നടന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314438/Robbery in Mahe bar; Suspect arrested, Rs 1,60,000 recovered)